![Jolsna poster copy](https://filmgappa.com/wp-content/uploads/2023/05/Jolsna-poster-copy-678x381.jpg)
അക്ഷരങ്ങൾ (കവിത)
ജ്യോത്സന
ചിത്തത്തിലെന്നും കരുണതൻ സാഗരം
ചിത്രമിതെത്ര കമനീയമീ അക്ഷരങ്ങൾ.
സർവ്വർക്കുമാശ്രയമേകും
കനവിന്റെ അക്ഷരങ്ങൾ
കവിതകളായി തുടരുമ്പോൾ
വാക്കുകളായി അക്ഷരമെന്ന
അദൃശ്യ ചിറകുകളാൽ പൂട്ടിഞാൻ.
അന്ധമില്ലാത്തോരെൻ
ആവനാഴിയിൽ നിന്നും
അക്ഷരങ്ങൾ എടുത്തു
കൂട്ടിച്ചേരേണ്ട കൂട്ടക്ഷരങ്ങളാക്കി.
ആർദ്രമാം കിരണങ്ങൾ
വാക്കുകളിൽ തട്ടിടുമ്പോൾ
ആലോലമാടിടും പൂക്കളും
ആനന്ദനടനമാടും പക്ഷികളും
സഹജമാം സ്ഥായിഭാവം
അവതാരിൽ തെളിഞ്ഞിടും.
ജീവരേഖയിൽ വന്നു നിൽക്കവേ
ലിപികളായി വൃത്ത ചുവടുകളോടെ
ചേർത്തും പിണഞ്ഞും നിന്നിടുന്നു.
ഹൃദയമെന്ന നക്ഷത്രത്തിനുള്ളിൽ
അക്ഷരം എന്നായുദ്ധത്തിലൂടെ
ആത്മാവിഷ്കാരത്തിലെക്ക്
അവസാനശ്വാസം വരെ
അക്ഷര ലോകത്തിലൂടെ യാത്ര തുടരണം.
തൂലികയിൽ പിറക്കും
അക്ഷരങ്ങളാൽ വസന്തം വിരിയണം.
Note / Disclaimer : Filmgappa.com does not promote or encourage any illegal activities, contents published here are provided by individuals and copy rights reserved to the respective authors.
Leave a Reply