Author Dr. Premraj K K’s Latest Book – Childrens novel : Ulkka

പ്രശസ്ത കഥാകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ പുസ്തകം 2026 ജനുവരിയിൽ പ്രസിദ്ധീകരിക്കുന്നു. ഉൽക്ക എന്ന് പേരിട്ടിരിക്കുന്ന ഈ കൃതി ഒരു ബാല നോവൽ ആണെന്നത് വായനക്കാർക്ക് കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നു. ഒരു അന്വേഷണ കഥയുടെ രൂപത്തിൽ അവതരിപ്പിക്കുന്ന ഈ നോവലിൽ കുട്ടികൾ തന്നെയാണ് കഥ നയിക്കുന്നതും ഒരു മോഷണ കേസ് അന്വേഷിക്കുന്നതും. ഒരു വീട്ടിൽ നിന്നും ഒരു കല്ല് മോഷണം പോവുകയും അത് ഉൽക്ക ആണെന്ന് കരുതി (?) ഏതാനും കുട്ടികൾ അന്വേഷിച്ചു പോകുന്നു. ഓർമ്മ വൈകല്യമുള്ള ഒരു കുട്ടിയാണ് അന്വേഷണ ടീമിനെ നയിക്കുന്നത് എന്നത് വായനക്കാരെ കൂടുതൽ  രസിപ്പിക്കുമെന്നത് തീർച്ചയാണ്.

പ്രേംരാജ് കെ കെയുടെ പതിമൂന്നാമത്തെ പുസ്തകമായ ഉൽക്ക പ്രസിദ്ധീകരിക്കുന്നതും കഥാകാരൻ തന്നെയായിരിക്കും. 2025ൽ  നാല് കൃതികളാണ് പ്രേംരാജ് കെ കെ യുടേതായി പ്രസിദ്ധീകരിക്കപ്പെട്ടത്. അതിൽ ഓർമ്മയിലൊരു വസന്തം എന്ന നോവലും , മഴമേഘങ്ങളുടെ വീട്, സുലോഷോവ ഡയറി (പ്രസിദ്ധീകരണം: സുജീലി പബ്ലിഷേഴ്‌സ്)  എന്ന ചെറുകഥാ സമാഹാരങ്ങളും “ദി ലൈറ്റ് ഓഫ് എ ലാന്റേൺ ” (പ്രസിദ്ധീകരണം : യൂക്കിയോട്ടോ)  എന്നൊരു ഇംഗ്ലിഷിലൊരു സമാഹാരവും ഉൾപ്പെടുന്നു.

ഡോ സുധ കെ കെ അവതാരിക എഴുതിയ ഈ നോവൽ പുതുവർഷ സമ്മാനമായി വായനക്കാരിലെത്തുമെന്ന് കരുതാം. വളരെ വിശാലമായ ക്യാൻവാസിൽ രചിക്കാവുന്ന ഒരു കഥ  സംക്ഷിക്തമായി നോവലിന്റെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയാണ്.  അഡോർ പബ്ലിഷിങ് ഹൗസ്  പ്രസിദ്ധീകരിക്കുന്ന ഈ കൃതിയിൽ 20 ഓളം പെൻസിൽ ചിത്രങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട്.  150 ഓളം പേജുകളുള്ള ഈ കൃതിയുടെ വില 230 രൂപയാണ്. ആവശ്യമുള്ളവർ കഥാകാരനെ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.  (9886910278)

The famous author Dr. Premraj KK’s latest book will be published in January 2026. The fact that this work, titled Ulka, (Meteor)  is a children’s novel, makes readers even more curious. In this novel, which is presented in the form of an investigative story, the children themselves lead the story and investigate a theft case. A stone was stolen from a house and thought to be a meteorite (?). Some kids are in the search of the same. The fact that the investigation team is led by a child with memory impairment is sure to amuse the readers even more.

Premraj KK’s 13th book Ulkka will also be published by himself. Four of Premraj KK’s works were published in 2025. It includes the novel “Ormmakaliloru Vasantham” , “Mazha meghangalude veedu”,  the collection of short stories Suloshowa Diary (published by Sujili Publishers), and a collection of short stories in English called “The Light of a Lantern” (published by Ukiyoto).

This novel’s introduction written by Dr. Sudha K. K and it is expected to reach the readers as a New Year gift. A story that can be written on a very wide canvas is being published in the form of a short novel. The work, published under the banner of  Adore Publishing House, includes about 20 pencil drawings too. The 150-page book is priced at Rs 230. Those in need can contact the writer directly. Mob: 9886910278.

#ulka, #novel, #Premraj #K #K, #author #writer

#ulkka, #novel, #Premraj  #K #K , #author #writer

2 Comments

Leave a Reply to Ranjini Cancel reply

Your email address will not be published.


*