Dr. Premraj K K’s New Book Release on 16th March 2024

ബാംഗ്ലൂർ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ എഴുത്തുകാരൻ പ്രേംരാജ് കെ കെ തന്റെ അഞ്ചാമത്തെ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെപോലെ “കിളികൾ പോകുന്നയിടം എന്ന ചെറുകഥാസമാഹാരവും സ്വയം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് പ്രേംരാജ് കെ കെ .

മുൻപ് പറഞ്ഞ കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ പ്രമേയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ചെറുകഥാ സമാഹാരം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ മനോവികാരങ്ങൾ വിവിധ തലങ്ങളിലൂടെയും വിവിധ സന്ദർഭങ്ങളിലൂടെയും നമുക്ക് കാട്ടിത്തരുമ്പോൾ സ്നേഹം സഹാനുഭൂതി എന്നീ മനുഷ്യ നന്മകൾ ഒരു തീനാളം പോലെ ജ്വലിക്കുന്നത് ഈ ചെറുകഥാ സമാഹാരത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാൻ കഴിയും എന്നതാണ് ഇതിന്റെ ചാരുത.

“മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരം ഏറെ ചർച്ചചെയ്യപ്പെട്ട കൃതിയായിരുന്നു. “കായാവും ഏഴിലം പാലയും ” എന്ന നോവൽ ഒരു ഗ്രാമത്തിന്റെ സൗന്ദര്യവും അവിടുത്തെ ജനങ്ങളുടെ നിഷ്കളങ്കതയും വളരെ ലളിതമായരീതിയിൽ അവതരിപ്പിച്ച കൃതിയായിരുന്നു. തുടർന്ന് വായനക്കാരിലേക്ക് എത്തിയ ചെറുകഥാ സമാഹാരമാണ് “ട്യൂലിപ് പുഷ്പങ്ങളുടെ പാടം “. ഏതാനും പുരസ്‌കാരങ്ങൾ നേടിയ ഈ കൃതി അവതരണരീതികൊണ്ടും സ്നേഹനൊമ്പരങ്ങളുടെ കഥ പറഞ്ഞും വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ഇതിലെ ഓരോ കഥയും വ്യത്യസ്തമായ കഥ പറയുന്നതോടൊപ്പം വരികൾക്കിടയിലൂടെ വായിപ്പിച്ച് വായനക്കാരെ വ്യത്യസ്തമായ ചിന്താതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. കഥാപാത്രങ്ങളുടെ സ്വഭാവം , സ്ഥലങ്ങളുടെ സൗന്ദര്യം എന്നിവ വർണ്ണിക്കുന്നതിൽ ഇതിലെ കഥകളിൽ പ്രേംരാജ് കെ കെ വളരെയധികം മികവ് കാട്ടിയിട്ടുണ്ട്.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് എം ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേഴ്‌സൽ റെക്കോർഡ്‌സ് എന്നിവയിൽ ഇടം കണ്ടെത്തിയ പ്രേംരാജ് യുവകലാ ഭാരതി പുരസ്‌കാരം, സംസ്‌കാർ ഭാരതിയുടെ വാൽമീകി കീർത്തി പുരസ്‌കാരം, രാഷ്ട്രീയ പ്രതിഷ്ടാ പുരസ്‌കാരം, നിർമ്മാല്യം കലാവേദിയുടെ അക്ബർ കക്കട്ടിൽ ദേശീയ പുരസ്‌കാരം, തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം, യു എ ഖാദർ സാഹിത്യ പുരസ്‌കാരം അങ്ങിനെ ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2024 ലെ കാരൂർ സ്മാരക അഖില കേരള ചെറുകഥാ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്.

എഴുത്തുകാരനും പത്രപ്രവർത്തകനും പരിഭാഷകനുമായ എസ് സലിം കുമാറാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു :
“ലളിതമായ ശൈലിയിൽ മികച്ച വായനാനുഭവം പകരുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. ആശയ പരമായും രചനാപരമായും കഥകൾ മുന്നോട്ട് വയ്ക്കുന്ന ആസ്വാദനതലം വായനക്കാരെ ചിന്താപരമായി ഏറെ മുന്നോട്ട് നയിക്കും. മലയാള കഥയുടെ പുതിയൊരു മുഖം പ്രേംരാജ് കെ കെ യുടെ കഥകൾ അനാവരണം ചെയ്യുന്നു. നഗരത്തിലായാലും ഗ്രാമത്തിലായാലും ജീവിതം അതിന്റെ സർഗ്ഗശേഷികൊണ്ടു നിലനിൽക്കുകയും പ്രതിസന്ധികളെ മറികടക്കുകയും ചെയ്യും. അത്തരം മറികടക്കലുകൾക്കുള്ള ശേഷിയാണ് മൗലികമായി കഥപറയുമ്പോൾ വ്യക്തമാവുന്നത്. കഥ അതിന്റെ നിയോഗം നിർവഹിക്കുന്നത് ഇതുപോലെയുള്ള രചനകളിലൂടെയാണ്. കഥകളുടെ നിലയ്ക്കാത്ത സ്രോതസുള്ള ഒരു മനസ്സ് ഈ കഥാകാരനുണ്ടെന്നു തീർച്ചയാണ്. മലയാള കഥാലോകത്ത് ഡോ. പ്രേംരാജ് കെ കെ നില ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. “

പതിനഞ്ച് ചെറുകഥകൾ അടങ്ങുന്ന “കിളികൾ പറന്നുപോകുന്നയിടം ” എന്ന സമാഹാരം മാർച്ച് 16 ന് ബാംഗളൂരിൽ പ്രകാശനം ചെയ്യപ്പെടുന്നു. നിഗൂഢതയും അപ്രതീക്ഷിതമായ വഴിത്തിരിവും ഇതിലെ കഥകളുടെ പ്രത്യേകതയാണ്. വായനക്കാർ വളരെ പ്രതീക്ഷയോടെയാണ് ഈ പുസ്തകത്തെ കാത്തിരിക്കുന്നത്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*