Marakkar – Malayalam Historical war movie – Rating 3*

Marakkar: Lion of the Arabian Sea – Malayalam Historical war movie – Releasing on Dec 8th 2021
Written and Directed By Priyadarshan
Produced By Antony Perumbavoor
Banner Aashirvad Cinemas.
Starring Mohanlal, Pranav Mohanlal, Arjun, Suniel Shetty, Prabhu, Manju Warrier, Suhasini, Keerthi Suresh, Kalyani Priyadarshan, Fazil, Siddique, Nedumudi Venu, Innocent, Ashok Selvan and Others.
Co Producers: Dr. Roy C J, Santhosh T Kuruvilla
Production Designer: Sabu Cyril
Cinematography : Thiru
Music : Ronnie Raphael
Screenplay: Priyadarshan, Ani I.V. SASI
Film Editor: Aiyappan Nair M.S
Background Score: Ankit Suri, Rahul Raj, Lyell Evans Roeder (London)
Production Controller: Sidhu Panakkal
Action: Thyagarajan, Kazu Neda (Thailand)
Makeup: Pattanam Rasheed

Review by Filmgappa

മരക്കാർ – അറബിക്കടലിന്റെ സിംഹം – ഒറ്റ വാക്കിൽ കാണേണ്ടുന്ന സിനിമാതന്നെ. . എല്ലാ സിനിമയ്ക്കും പരിമിതികളും പോരായ്മയും ഉണ്ടാകും. ഈ സിനിമയിൽ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് അല്ലെങ്കിൽ എന്താണ് പ്രതീക്ഷിച്ചിരുന്നത് എന്ന് നിർമാതാക്കൾക്ക് അറിയില്ലല്ലോ.!!! . ശരിയാണ് , ഹൈപ്പ് വല്ലാതെ ഉണ്ടായിരുന്നു . അല്ല, ആ ഹൈപ്പ് നമ്മുക്ക് തോന്നിയതാണോ? അവർ നന്നായി മാർക്കറ്റ് ചെയ്തു, അത് നമ്മുക്ക് ഹൈപ്പ് ആയി തോന്നി.. എന്നാണ് എനിക്ക് തോന്നുന്നത്.
പ്രിയദർശൻ പറഞ്ഞതുപോലെ , ഇതിൽ കൂടുതൽ ഭാവനയാണ്, പൂർണമായും ചരിത്രവുമായി ബന്ധമില്ല, അത് മനസ്സിൽ കരുതി ഈ സിനിമ കണ്ടാൽ എല്ലാം ശരിയാകും..
കോടികളുടെ കണക്കു ഞാൻ പറയുന്നില്ല.
സിനിമയെ വിശകലനം ചെയ്യാം. മലയാള സിനിമയിൽ ഇതൊരു നല്ല സിനിമാനുഭവം തന്നെയാണ്. നല്ല രീതിയിൽ VFX ഉപയോഗിച്ചു. കാമറ വെള്ളം കണ്ടോ കണ്ടില്ലേ അതൊരു വിഷയമാക്കെണ്ടാതില്ല.
ശരിയാണ് വലിച്ചു നീട്ടൽ ഒഴിവാക്കാമായിരുന്നു. വളരെ മികച്ച രീതിയിൽ BGM ചെയ്തിട്ടുണ്ട്.
ഒരു കൊമേർഷ്യൽ സിനിമയാകുമ്പോൾ , പ്രതേകിച്ചും അന്യഭാഷകളിലും ഈ സിനിമ release ചെയ്തതുകൊണ്ടും പാട്ടുകൾ ഒരു മാർക്കറ്റ് വാല്യൂ തന്നെയാണ്.
കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരം എത്രത്തോളം നീതിപുലർത്തി എന്നെനിക്കറിയില്ല.
നാല്പതാം മിനുട്ടിൽ ഒരു പോസ്റ്റർ പതിക്കുന്നുണ്ടല്ലോ.. അതിലെ മലയാളം അക്ഷരങ്ങൾ എത്രത്തോളം ശരിയാണ് എന്ന് സംശയം ഉണ്ട്.
കപ്പലിനുള്ളിലെ വാൾപയറ്റ്‌ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. മോഹൻ ലാലിൻറെ പ്രായം ഓർക്കേണ്ടതുണ്ട്.

ഭാഷ പ്രയോഗം. – ചിലയിടത്തു മരക്കാർ സംസാരിക്കുന്നതു കേരളത്തിന്റെ മുസ്ലീമുകളുടെ ഭാഷ രീതിയും, ചിലയിടത്തു അത് ഇല്ലതാനും, അത് ഒഴിവാക്കാമായിരുന്നു.
നെടുമുടി വേണു , ഹരീഷ് , പ്രഭു, അർജുൻ സർജ , സുനിൽ ഷെട്ടി , ഇന്നോസ്ന്റ്. , സുഹാസിനി മനിരത്തിനം, കീർത്തി സുരേഷ്, , കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻ ലാൽ, സിദ്ദിഖ് , ബാബുരാജ് , നന്ദു, അശോക് സെൽവൻ, അങ്ങനെ എല്ലാവരും അവരവരുടെ അഭിനയം മികച്ചതാക്കി. ജയ് ജെ ജേക്ക്രിറ് (ചിന്നാലി) വളരെ അഭിനന്ദനം അർഹിക്കുന്ന വേഷമാണ് ചെയ്തത്. പ്രധാന വേഷങ്ങൾ ചെയ്ത പരദേശി കലാകാരന്മാരും അവരുടെ ഭാഗം നന്നാക്കി.
അർജുൻ സർജയുടെ ശബ്ദം (വിനീത്) വളരെ suitable ആയി തോന്നി.
കീർത്തി സുരേഷ് പാടുന്ന ഭാഗം വളരെ rich ആയി. (കൊട്ടാരത്തിനുള്ളിൽ)
കലാസംവിധായകൻ – അഭിനന്ദനമർഹിക്കുന്നു.
യൂദ്ധദൃശ്യങ്ങൾ നല്ലരീതിയിൽ ചെയ്തിട്ടുണ്ട്.
ചരിത്രമറിയുന്നവയും അറിയാത്തവരും സിനിമയെ ഇഷ്ട്ടപെടുന്നവരും കലാബോധമുള്ളവരും തീർച്ചയായും കാണേണ്ടുന്ന സിനിമാതന്നെയാണ് മരക്കാർ -അറബിക്കടലിൻ്റെ സിംഹം .

Rating: 5* – Out Standing, 4.5* Very Very Good, 4* Very Good, 3.5* Good, 3* Above Average , 2.5* Average, 2* Below average, 1* Poor.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*