വനിതകൾക്കു വേണ്ടി മാത്രം ഒരു പുരസ്കാര സമർപ്പണം.. ബാംഗ്ലൂർ സപര്യ സാഹിത്യ പുരസ്കാരം
ബാംഗ്ലൂർ:സപര്യ സാംസ്കാരിക സമിതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തിൽ വിജയിച്ച വനിതകൾക്ക് പുരസ്കാര സമർപ്പണം മാർച്ച് 16 ന് ബെംഗളൂരുവിലെ കോസ്മോപോളിറ്റൻ ക്ലബ്ബിൽ വെച്ച് നടന്നു. പി ഗോപകുമാർ ഐ ആർ എസ് ( അഡിഷണൽ കമ്മീഷണർ കസ്റ്റംസ് & ഇൻ ഡയറക്റ്റ് ടാക്സ് ). പരിപാടി ഉദ് ഘാടനം ചെയ്തു. സപര്യ വനിതാശ്രീ പുരസ്കാരം ജലജ രാജീവിന് സമ്മാനിച്ചു.
സപര്യ നോവൽ പുരസ്കാരം സജിത അഭിലാഷും , പ്രത്യേക ജൂറി നോവൽ പുരസ്കാരം അംബുജം കടമ്പൂര് , സിസിലി ജോസ് എന്നിവർ ഏറ്റുവാങ്ങി.ചെറുകഥാപുരസ്കാരം വൃന്ദ പാലാട്ട് , ചെറുകഥ പ്രത്യേക ജൂറി പുരസ്കാരം സ്മിത ആദർശ്, മായാദത്ത് എന്നിവർ ഏറ്റുവാങ്ങി. കവിതാ പുരസ്കാരം ദിനശ്രീ സുചിത്തനുംകവിത പ്രത്യേക ജൂറി പുരസ്കാരം ശ്രീകല സുഖാദിയയും രമാ പിഷാരടിയും ഏറ്റുവാങ്ങി. കർണാടക ആദ്യ വനിത ഐ പി എസ് ഓഫീസർ ഡോ. ജിജാ മാധവൻ ഹരിസിംഗ് പുരസ്കാരങ്ങൾ സമ്മാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും ജീവിതരേഖാചിത്രവും പുസ്തകങ്ങളുമാണ് പുരസ്കാരം. ഗീത ശശികുമാർ സമ്മാനാർഹരെ പരിചയപ്പെടുത്തി. ഡോ പ്രേംരാജ് കെ കെ യുടെ കഥാസമാഹാരം “കിളികൾ പറന്നുപോകുന്നയിടം ” കേന്ദ്ര അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി പ്രകാശനം ചെയ്തു. . എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ എസ് സലിം കുമാർ പുസ്തക പരിചയം നടത്തി.കണ്ണൂർ കക്കോട് നവപുരം മതാതീത ദേവാലയം പ്രസിദ്ധീകരിക്കുന്ന “നാരായണഗുരു മുതൽ നാരായണൻ മാഷ് വരെ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ കെ കെ പ്രേംരാജ് നിർവഹിച്ചു.
ഇതോടൊപ്പം രമാ പിഷാരടിയുടെ “ജിപ്സികളുടെ വീട് ” എന്ന 35 കവിതകൾ ഉള്ള സമാഹാരം ഡോ ജീജ മാധവൻ ഹരിസിംഗ് പ്രകാശനം ചെയ്തു.
ചടങ്ങിൽ കഥകളി നടൻ എം എം കൃഷ്ണൻ നമ്പൂതിരിയേയും കാഴ്ച വൈകല്യമുണ്ടായിട്ടും ക്രിക്കറ്റിലും ചെസ്സിലും പ്രാഗൽഭ്യം തെളിയിച്ച രവികുമാർ എന്നിവരെയും ആദരിച്ചു.സപര്യ കർണാടക പ്രസിഡന്റ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
സപര്യ കേരള പ്രസിഡണ്ട് പ്രാപ്പൊയിൽ നാരായണൻ , സപര്യ കർണാടക രക്ഷാധികാരി രവീന്ദ്രൻ അയ്യപ്പൻ എന്നിവർ ആശീർവാദപ്രഭാഷണം നടത്തി. സപര്യ കേരള വൈസ്പ്രസിഡന്റ് കുഞ്ഞപ്പൻ തൃക്കരിപ്പൂർ, സപര്യ കേരള ജനറൽ സെക്രട്ടറി ആനന്ദ കൃഷ്ണൻ എടച്ചേരി, ആർ സൂര്യനാരായണ ഭട്ട് ബളാംതോട് ,സപര്യ സംസ്ഥാന സെക്രട്ടേറി രവീന്ദ്രൻ കൊട്ടോടി, സംസ്ഥാന ട്രഷറർ അനിൽകുമാർ പട്ടേന, രഞ്ജിനി ബാംഗ്ലൂർ,ജോൺ, ഷീല സുകുമാരൻ,ഷൈല നാരായണൻ എന്നിവർ സംസാരിച്ചു. പുരസ്കാര ജേതാക്കൾ മറുമൊഴിനടത്തി. സപര്യ കർണാടക ട്രഷറർ അനൂപ് ചന്ദ്രൻ നന്ദിപറഞ്ഞു.കുഞ്ഞപ്പൻ തൃക്കരിപ്പൂർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.
Leave a Reply