Seesaw – Tamil Film In Malayalam Song release

ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി…

തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ജനുവരി 03ന് തിയറ്ററുകളിൽ റിലീസ് ചെയ്യും….

കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘സീസോ’. ചിത്രത്തിലെ പുതിയ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി. മഹാകവി ഭാരതീയാരുടെ വരികൾക്ക് എസ്. ചരൻ കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ‘പോങ്കലോ പൊങ്കൽ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വി.എം മഹാലിങ്കം ആണ്. തീർത്തും ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് ചിത്രത്തിലെ നായിക.

ജനുവരി 03ന് തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴൈല്ഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു. എഡിറ്റർ: വിൽസി ജെ ശശി, ഡി.ഓ.പി: മണിവണ്ണൻ & പെരുമാൾ, കോ.ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ, ആർട്ട്: സോളൈ അൻപ്, മേക്കപ്പ്: രാമ ചരൺ, കോസ്റ്യൂംസ്: വി. മുത്തു, കോറിയോഗ്രാഫി: ഹാപ്പിസൺ ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടീ.രാജൻ, സ്റ്റിൽസ്: മണികണ്ഠൻ,പി.ആർ.ഓ: ജെ.കാർത്തിക് (തമിഴ്), പി.ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*