Writer Premraj K K’s Latest Books

എഴുത്തുകാരൻ പ്രേംരാജ് കെ കെ യുടെ രണ്ടുപുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നു.
പതിനഞ്ച് ചെറുകഥകൾ അടങ്ങിയ സമാഹാരം “സുലോഷോവ ഡയറി ” (Suloszowa Diary) മലയാളത്തിലും “ദി ലൈറ്റ് ഓഫ് എ ലാന്റേൺ ” (The Light of a Lantern) മുപ്പത് ചെറുകഥകളോടെ ഇംഗ്ലീഷിൽ പന്ത്രണ്ടാമത്തെ കൃതിയായി പബ്ലിഷ് ചെയ്യുന്നു.

ആരും പറയാത്തതും വായനക്കാർ ഇന്നേവരെ വായിച്ചിട്ടില്ലാത്തതുമായ സംഭവ ബഹുലവും മനസിനെ ഉലയ്ക്കുന്നതുമായ കഥകൾ ആയിരിക്കും “സുലോഷോവ ഡയറി ” പറയുന്നത്. പോളണ്ട്, അലാസ്ക, ശ്രീലങ്ക എന്നിവിടങ്ങളിലൂടെ യാത്രചെയ്യുമ്പോൾ അനുഭവിച്ച ചില സംഭവങ്ങൾ ഇതിലെ കഥാതന്തുക്കളാകുന്നു. മനുഷ്യന്റെ ഏതൊരു വികാരവും മറ്റുള്ളവർക്ക് വിലങ്ങാകുമ്പോൾ അത് അസ്വസ്ഥത ഉണ്ടാക്കുന്നു. ഓരോരുത്തർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ മരിക്കാനുള്ള സ്വാതന്ത്ര്യവും. ചിലപ്പോൾ തീഷ്ണമായ മനുഷ്യവികാരങ്ങൾ അലതല്ലുമ്പോൾ അതിൽപ്പെടാതിരിക്കാൻ ചിലർ ശ്രമിക്കുന്നതും ഇതിൽ കാണാം.

പ്രേംരാജ് കെ കെ യുടെ പന്ത്രണ്ടാമത്തെ പുസ്തകമായ ഇംഗ്ലീഷ് സമാഹാരം “ദി ലൈറ്റ് ഓഫ് എ ലാന്റേൺ ” കഥാകാരന്റെ മുൻകാല കഥകളുടെ ഇംഗ്ലീഷ് വിവർത്തനമാണ്. കഥാകാരൻ തന്നെയാണ് വിവർത്തനം ചെയ്തിരിക്കുന്നത്.

മുൻകാല കൃതികൾ സ്വയം പ്രസിദ്ധീകരിച്ച ഇദ്ദേഹം ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് പ്രമുഖരായ പ്രസാധകർ വഴിയാണ്. ഇത് എന്നാണ് പ്രസിദ്ധീകരിക്കുക എന്ന് കഥാകാരൻ കൃത്യമായി അറിയിച്ചിട്ടില്ല, എന്നിരുന്നാലും സെപ്റ്റംബർ അവസാനത്തോടെ വായനക്കാരുടെ കൈകളിലെത്തുമെന്നാണ് പ്രേംരാജ് കെ കെ അറിയിക്കുന്നത്.

Author Premraj KK’s two books will be published soon.
“Suloszowa Diary” a collection of fifteen short stories, is published in Malayalam and “The Light of a Lantern,” with thirty short stories, is published as the twelfth work in English.

The Suloszowa Diary will tell a lot of interesting and heart-wrenching stories that no one has ever told and that readers have never read before. Some of the stories are set in Poland, Alaska, and Sri Lanka. When any human emotion is restricted to others, it causes discomfort. Everyone has the freedom to live. And the freedom to die. Sometimes it can be seen that some people try to avoid strong human emotions when they are disturbed.

Premraj KK’s twelfth book, the English collection “The Light of a Lantern,” is an English translation of the narrator’s earlier stories. The author has translated.

He self-published his earlier works and these books are published by prominent publishers. The narrator has not stated exactly when it will be published, however, Premraj KK informs that it will be in the hands of readers by the end of September.

17 Comments

  1. Premraj is a serious writer, compelling us to read his stories, in the first attempt itself. His works deserve deeper reading and attention. Best wishes.

  2. പ്രിയ കഥാകാരന്എ ല്ലാവിധ ഭാവുകങ്ങളും നേരുന്നു

Leave a Reply to Arise Cancel reply

Your email address will not be published.


*