കഥകളുടെ വറ്റാത്ത ഉറവ – പ്രേംരാജ് കെ കെ
ബംഗളുരുവിലെ മലയാളികൾക്ക് അഭിമാനമായ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ ഏറ്റവും പുതിയ പുസ്തകങ്ങൾ സംസാരവിഷയമായിരിക്കുന്നു. 2026 ൽ ഉൽക്ക എന്ന ബാലനോവൽ മൂന്ന് ഭാഷകളിൽ പ്രസിദ്ധീകരിച്ചു, കൂടാതെ മന്ത്രിക്കുന്ന യന്ത്രങ്ങൾ എന്നൊരു ത്രില്ലർ നോവലും . ഇതേതുടർന്ന് ഇതേ വർഷം തന്നെ ഇനിയൊരു പുസ്തകം വേണ്ട എന്ന തീരുമാനത്തിലാണ് ഒരു സഞ്ചാര സാഹിത്യവും ചെറുകഥാ സമാഹാരവും അടുത്തവർഷം ആദ്യം പ്രസിദ്ധീകരിക്കുന്നെതെന്ന് എഴുത്തുകാരൻ പറയുകയുണ്ടായി.
ഈ ചെറുകഥാ സമാഹാരത്തോടെ നൂറ് കഥകൾ എന്ന ലക്ഷ്യം താണ്ടുകയാണ് ചെയ്യുന്നത്. സമാഹാരങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി പ്രേംരാജ് കെ കെ യുടെ കഥകളെല്ലാം വായനക്കാർക്ക് ലഭ്യമാണ്. ചെറുകഥകൾ കൂടാതെ അഞ്ചോളം നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുഭവങ്ങളും ഭാവനകളും സമാസമം ഇഴകൾ ചേർത്ത് എഴുതുന്നതാണ് പ്രേംരാജ് കെ കെയുടെ കഥാകഥന രീതി. മുൾമുനയിൽ പിടിച്ചിരുത്താവുന്ന ഉത്കണ്ഠയും ആകാംക്ഷയും നിറഞ്ഞ കഥകൾ വായനക്കാരെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. നോവലില്ന്റെ ഏടുകൾ പരിശോധിച്ചാൽ അതിൽത്തന്നെ കുറെയധികം ചെറുകഥകൾ ഉള്ളതായി തോന്നും എന്നത് വാസ്തവമാണ്.
കുറെയധികം യാത്രകൾ ചെയ്തിട്ടുള്ള ഈ കഥാകാരൻ, സഞ്ചാര സാഹിത്യവുമായി ഇത് ആദ്യമായിട്ടാണ് രംഗപ്രവേശനം ചെയ്യുന്നത്. ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവലിൽ മുംബൈയെക്കുറിച്ചും അവിടുത്തെ ഭക്ഷണ വൈവിധ്യത്തെ കുറിച്ചും പറയുമ്പോൾ പാഴ്സികളുടെ ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. മന്ത്രിക്കുന്ന യന്ത്രങ്ങൾ എന്ന നോവലിൽ മെക്സിക്കോയെക്കുറിച്ചായിരുന്നു പറഞ്ഞത്. അതുപോലെ പല കഥകളിലും വിദേശരാജ്യങ്ങൾ കടന്നുവന്നിട്ടുണ്ട്. ഇപ്പോൾ ഇറങ്ങാനിരിക്കുന്ന കഥാസമാഹാരത്തിലും പ്രേംരാജ് കെ കെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ നമുക്ക് കാണാവുന്നതാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു മുഴുനീള യാത്രാ വിവരണം പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാർക്ക് അതീവ ഹൃദ്യമായിരിക്കും എന്നതിൽ സംശയമില്ല.
യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലൂടെ നടത്തിയ നീണ്ട ട്രെയിൻ യാത്രയും ചരിത്രപരമായ വസ്തുതകൾ കൊണ്ട് നിറഞ്ഞതുമായ സ്ഥലങ്ങളുടെ വിവരണങ്ങളും കോർത്തിണക്കിയതാണ് ഓസ്ട്രിയൻ ഹൊറൈസൺ എന്ന യാത്രാ വിവരണം. തന്റെ ഈ യാത്ര അനുഭവമാക്കുന്നതും അത് വായനക്കാരിലേക്ക് പകരുന്നതുമായ അവസ്ഥയാണ് നമുക്കിവിടെ കാണാൻ കഴിയുക.
മങ്ങിയ നീലബിന്ദു എന്ന ഈ പുതിയ കഥാ സമാഹാരത്തിൽ വായനക്കാർക്ക് നൽകുന്നത് 12 അനുഭവങ്ങളാണ്. ഇതിലെ ഒരു കഥ “വിരാറിലെ ഒരു രാത്രി” പറയുന്നത് മുംബയിലെ ഒരു രാത്രയിൽ നടന്ന കഥയാണ്. എന്നാൽ “പാവക്കൂത്ത് ” എന്ന കഥ നടക്കുന്നത് തുർക്കിയിലും. ഒരു പാവകളിക്കാരനും ബോസ്ഫെർസ് കടലിടുക്കും വിഷയമാകുന്ന കഥയാണത്. ബെൽജിയത്തിലെ രത്നവ്യാപാരവും അവിടുത്തെ രത്ന സൂക്ഷിപ്പു കേന്ദ്രവും പരിചയപ്പെടുത്തുന്ന കഥയാണ് “ബെൽജിയം കട്ടിങ്” . 2003 ൽ നടന്ന രത്നക്കൊള്ളയുടെ ഭാഗമായാണ് ഈ കഥ പറയുന്നത്. ബ്രസീലിലെ റിയോ ഡി ജെനീറോയിലെ ഒരു ചേരിയും അതിന്റെ പുറകിലെ വലിയൊരു മലയും പരിചയപ്പെടുത്തുമ്പോൾ ഏതാനും ക്രിമിനലുകളെയും നമുക്ക് “പ്രതീക്ഷയുടെ മാതാവ് ” എന്ന കഥയിൽ കാണാം. അങ്ങിനെ പല ദേശങ്ങളുടെ കഥകൾ നമുക്ക് ഈ സമാഹാരത്തിൽ വായിക്കാം. കഥാകാരൻ യാത്രയിൽ കണ്ടെത്തിയ ഏതാനും കഥാപാത്രങ്ങൾ ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ വായനക്കാർക്ക് തോന്നാം ഇതും യാത്രാ വിവരണമാണോ എന്ന്. ഈ സമാഹാരത്തിലെ ചില കഥകൾ എടുത്തു പറഞ്ഞത് അവയിലുള്ള പുറം രാജ്യ കാഴ്ചകൾ ആണെന്ന് ഓർക്കുക.
ഓസ്ട്രിയൻ ഹൊറൈസൺ എന്ന കഥാസമാഹാരവും ഒരു കഥപറയുന്ന രീതിയിൽ തന്നെയാണ് രചിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കഥകളിലെന്നപോലെ ഉത്കണ്ഠ ഉണ്ടാകില്ലായെന്നു മാത്രം.എന്നാൽ ഈ കഥാസമാഹാരവും യാത്രാവിവരണവും തമ്മിൽ ചില സാമ്യതകൾ ഉണ്ടെന്നു പറയാൻ ശ്രമിക്കുന്നു എന്ന് മാത്രം. ഈ സമാഹാരത്തിലെ ഏതാനും കഥകൾ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വായനക്കാർ അവയെല്ലാം വായിച്ചിരിക്കാൻ സാധ്യതയില്ലല്ലോ. അതിനാൽ ആ കഥകളെല്ലാം ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത് പ്രശംസ അർഹിക്കുന്നു.
ജീവിതങ്ങൾ അതേപോലെ പകർത്തുന്നതിലോ ഭാവനകൾ മാത്രം ഉൾപ്പെടുത്തി കഥകൾ ചമയ്ക്കുന്നതിലോ അല്ല പ്രേംരാജ് കെ കെ യുടെ കരവിരുത്. ജീവിതവും ഭാവനയും ഒരേ അനുപാതത്തിൽ ചാലിച്ച് കഥകൾ രചിയ്ക്കുന്നതായിട്ടാണ് പ്രേംരാജിന്റെ കഥകൾക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. സഭ്യമായ ഭാഷയിൽ അരോചകമല്ലാത്ത വാക്കുകളുടെ കൂടെ ലളിതമായ ആശയങ്ങളും കോർത്തിണക്കി കഥകൾ രചിക്കുന്ന പാടവം പ്രേംരാജ് കെ കെ ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്. വായനക്കാർക്ക് അവരുടേതായ ഭാവനയിൽക്കൂടെ യാത്രചെയ്യാനുള്ള അവസരങ്ങളും കഥാകാരൻ മാറ്റിവെക്കുന്നതായി നമുക്ക് കാണാം. അതിനാൽ വായനക്കാരനും കഥയെഴുത്തിന്റെ ഭാഗമാകുന്നു എന്ന് വേണം കരുതാൻ. മാറ്റു ചിലപ്പോൾ കഥകളുടെ പിന്നാമ്പുറ കഥകൾ വായനക്കാർ അറിയേണ്ടതുണ്ട്. ഉദാഹരണമായി “ബെൽജിയം കട്ടിങ്” എന്ന കഥയെ പരിഗണിക്കാം. അത് വായിക്കുമ്പോൾ 2003 ലെ രത്ന മോഷണം വായനക്കാർ ഓർക്കേണ്ടതുണ്ട്. അതുപോലെ തുർക്കിയിലെ കഥ പറയുമ്പോൾ അല്പം ഗ്രീക്ക് പുരാണം അറിയുന്നത് നന്നായിരിക്കും.
ചിന്തകൾക്ക് തീ കൊളുത്തുവാനല്ല പ്രേംരാജ് കെ കെ എന്ന കഥാകാരൻ മുതിരുന്നത് മറിച്ച് വായനക്കാരുടെ ഭാവനയ്ക്ക് സുഗന്ധം പകരുവാനാണ് ശ്രമിക്കുന്നത്. ഏതായാലും ചിന്തയും ഭാവനയും ഉത്തേജിപ്പിക്കുവാൻ പ്രേംരാജ് കെ കെ യുടെ കഥകൾക്ക് കഴിയുന്നു. “മങ്ങിയ നീല ബിന്ദു” എന്ന കഥ വായനക്കാരെ ഭാവനയുടെ മറ്റൊരു കോണിൽ എത്തിക്കുന്നുണ്ട്. ഈ കഥ വായിക്കുമ്പോൾ ഭാവനയും ചരിത്രവും അറിയേണ്ടതുണ്ട്. വോയേജർ എന്ന പേടകവും അതിന്റെ യാത്രവും അതിലെ ക്യാമറയും ഒക്കെ ഈ കഥയിൽ കഥാപാത്രമാകുന്നു എന്നതാണ്. അതിനാൽ വായനക്കാർക്ക് അവരുടെ ചരിത്രബോധവും ഭാവനാ ശേഷിയും ചിന്തയും എല്ലാം ഉണർത്തേണ്ടതുണ്ട്.
പ്രേംരാജ് കെ കെ യുടെ “ഓസ്ട്രിയൻ ഹൊറൈസൺ” എന്ന സഞ്ചാര സാഹിത്യം, മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്നത് അടുത്ത വർഷം ആദ്യവാരമാണ്. ഇതിലെ നാല്പതോളം പേജുകൾ കളർ ചിത്രങ്ങളോടുകൂടിയാണ് എന്നത് ശ്രദ്ധേയമാണ്. ഇതോടൊപ്പം മങ്ങിയ നീലബിന്ദു എന്ന സമാഹാരവും വായനക്കാരുടെ കൈകളിലേക്കെത്തുന്നു. അഡോർ പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിക്കുന്ന ഈ കൃതികൾ ഓൺലൈനിലും ലഭ്യമാക്കുമെന്നാണ് അറിയുന്നത്.
“ഓസ്ട്രിയൻ ഹൊറൈസൺ” എന്ന പേരിൽ പ്രേംരാജ് കെ കെ യുടെ യാത്രാവിവരണം പൂർണ്ണരൂപത്തിൽ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അമ്പത് മിനുട്ട് ദൈർഘ്യം ഉള്ള ഈ സഞ്ചാര വിഡിയോയിൽ ഓസ്ട്രിയയുടെ അതീവ സുന്ദരമായ പ്രകൃതിഭംഗിയും ഉൾപ്പെടിത്തിയിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം.
ബെംഗളൂരുവിലെ ഈ അസാമാന്യ പ്രതിഭയുടെ പുതിയ കൃതികൾ വായനക്കാർക്ക് പ്രിയപ്പെട്ടതാകും എന്ന് എനിക്കറിയാം, ഈ അവസരത്തിൽ കഥാകാരന് എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂർവ്വം
ജയചന്ദ്രൻ
മങ്ങിയ നീലബിന്ദു ; കഥാ സമാഹാരം – വില 230/- രൂപ
ഓസ്ട്രിയൻ ഹൊറൈസൺ – യാത്രാ വിവരണം – വില 350/- (കളർ ചിത്രങ്ങളോടെ )
യാത്രാ വിവരണം വീഡിയോ : https://www.youtube.com/watch?v=wRIzdhutwY0
An Inexhaustible Spring of Stories – Premraj K. K.
The latest books by Dr. Premraj K. K.—a writer who is a source of pride for the Malayali community in Bengaluru—have become a major topic of discussion. In 2026, he published a children’s novel titled “Ulka” (in three languages) as well as a thriller novel called “Manthrikkunna Yanthrangal”. Although he had initially decided against releasing any further works that year, the author has announced that a travelogue and a collection of short stories will be published early next year.
With this new collection, he reaches the milestone of having written one hundred stories. Premraj K. K.’s stories are accessible to readers through various anthologies and other media platforms. In addition to his short stories, he has also published about five novels. His storytelling style involves an intricate, balanced blend of personal experience and imagination. His narratives, filled with suspense and tension that keep readers on the edge of their seats, have garnered significant appeal. Indeed, one might even find that his novels contain within them numerous smaller, self-contained stories.
An avid traveller, the author is now venturing into the genre of travel literature for the first time. In his novel “Shehnai Muzhangumbol” (When Shehnai Sounds in English & Shehnai Molaguvaga in Kannada), while depicting Mumbai and its diverse culinary landscape, he also explored the lives and culture of the Parsi community. In the novel “Manthrikkunna Yanthrangal” the narrative was set in Mexico. Similarly, foreign lands have appeared in many of his other stories. In his upcoming short story collection, too, one can glimpse scenes from the travels undertaken by Premraj K.K. Given this, there is no doubt that a full-length travelogue—distinct from these earlier works—will be a truly delightful experience for readers.
The travelogue “Austrian Horizon” weaves together a long train journey through the European nation of Austria with descriptions of locations steeped in historical significance. Here, we witness the author not only experiencing the journey himself but also effectively conveying that experience to the reader.
The new short story collection, “Mangiya Neela Bindu* (Pale Blue Dot), offers readers twelve distinct experiences. One story, “Virarile Oru Rathri” (A Night in Virar), is set during a single night in Mumbai, while “Pavakoothu” (Puppet Show) takes place in Turkey—centering on a puppeteer and the Bosphorus Strait. “Belgium Cutting” introduces the diamond trade in Belgium and its diamond repositories, framed within the context of a diamond heist that occurred in 2003. In the story “Pratheekshayude Mathavu” (Mother of Hope), the author depicts a “favela” (slum) in Rio de Janeiro, Brazil—nestled against a towering mountain—and introduces a few criminals who inhabit that space. In this manner, the collection invites us to explore stories set across a variety of lands. As characters encountered by the author during his travels appear throughout this collection, readers might wonder if this is, in fact, a travelogue. It is worth noting that certain stories were highlighted specifically for the glimpses they offer of foreign lands.
The collection “Austrian Horizon” is crafted in a narrative style, though it lacks the specific sense of suspense often found in traditional fiction. My point is simply that there are certain parallels between this collection and a travelogue. While some of these stories have previously appeared in various media outlets, it is unlikely that readers have encountered all of them; therefore, compiling them into a single volume is a commendable endeavor.
Premraj K.K.’s true artistry lies neither in the mere transcription of real-life events nor in the creation of purely imaginative fiction. Rather, it seems to me that he skillfully blends reality and imagination in equal measure. He possesses a unique talent for weaving together simple concepts using refined, unobjectionable language—a skill that is distinctly his own. Furthermore, the author leaves space for readers to embark on their own imaginative journeys, effectively making them active participants in the storytelling process. At times, it is also worth noting the backstories that lie behind these narratives. Take, for instance, the story “Belgium Cutting.” To fully appreciate it, readers should recall the diamond heist of 2003. Similarly, when reading the story set in Turkey, a passing familiarity with Greek mythology would be beneficial.
Rather than merely igniting intellectual discourse, the author Premraj K.K. seeks to infuse the reader’s imagination with a delicate fragrance. In any case, his stories succeed in stimulating both thought and imagination. The story “Mangiya Neela Bindu” (The Pale Blue Dot) transports readers to a different realm of the imagination; engaging with it requires both an imaginative spirit and an awareness of history. The Voyager spacecraft, its journey, and even its onboard camera emerge as characters in their own right. Consequently, the work calls upon readers to awaken their historical consciousness, imaginative capacity, and capacity for reflection.
Premraj K.K.’s travelogue, “Austrian Horizon,” is set to be published in both Malayalam and English during the first week of next year. Notably, the book includes around forty pages of color photographs. Alongside this, a collection titled “Mangiya Neelabindu” (The pale Blue Dot) will also be released to readers. These works, published by Adore Publishing House, are expected to be available online as well.
The full version of Premraj K.K.’s travelogue, “Austrian Horizon,” is already available on his YouTube channel. This 50-minute travel video showcases the breathtaking natural beauty of Austria. You can find the link below.
I am confident that these new works by this exceptional talent based in Bengaluru will be well-received by readers. I wish the author all the very best.
With warm regards,
Jayachandran
Austrian Horizon : 350/- (Multi color pages)
Mangiya Neela Bindu : 230/-
Travel Video: https://www.youtube.com/watch?v=wRIzdhutwY0



Leave a Reply