Author Premraj K K’s Travelogue – Austrian Horizon – Releasing soon

പ്രേംരാജ് കെ കെ യുടെ യാത്രാവിവരണം “ഓസ്ട്രിയൻ ഹൊറൈസോൺ” ഉടൻ പ്രസിദ്ധീകരിക്കുന്നു.

എഴുത്തുകാരൻ പ്രേംരാജ് കെ കെ യുടെ സഞ്ചാരസാഹിത്യം “ഓസ്ട്രിയൻ ഹൊറൈസോൺ” അണിയറയിൽ അണിഞ്ഞൊരുങ്ങുകയാണ്. എഴുത്തുകാരൻ ആദ്യമായാണ് ഒരു യാത്രാവിവരണം എഴുതുന്നത്. ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളും നോവലുകളും ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ “ഓസ്ട്രിയൻ ഹൊറൈസോൺ” (Austrian Horizon ) എന്ന സഞ്ചാര സാഹിത്യ കൃതി എഴുതിയതിനെ കുറിച്ച് കഥാകാരൻ പറഞ്ഞു “ഓസ്ട്രിയയിലൂടെ യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും കാഴ്ചകളും വായനക്കാർക്ക് ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ” എന്നാണ്. സാധാരണ മുഷിപ്പൻ യാത്രാകുറിപ്പുകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇത്തരം ഒരു കൃതി പ്രസിദ്ധീകരിക്കുന്നതെന്ന് പ്രേംരാജ് കെ കെ പറയുകയുണ്ടായി. ഒരാഴ്ചയോളം നീണ്ട ഓസ്ട്രിയയിലെ യാത്രയാണ് ഇതിലെ പ്രതിവാദ്യ വിഷയം. ഈ കൊച്ചു രാജ്യത്തിലെ പ്രധാന കാഴ്ചകൾ രസകരമായി വായനക്കാർക്ക് ഉടൻ ആസ്വദിക്കാം. വിയെന്ന, സാൽസ്ബർഗ്, സെൽ അം സീ എന്നീ നഗരങ്ങളിലൂടെയുള്ള യാത്രയും അവിടുത്തെ കാഴ്ചകളും മലയാളി വായനക്കാർക്ക് അത്ര സുപരിചിതം ആയിരിക്കില്ല. ഇതിലൂടെ ഓസ്ട്രിയയിലൂടെയുള്ള ട്രെയിൻ യാത്രയെക്കുറിച്ചും കഥാകാരൻ സംസാരിക്കുന്നു. ഈ വരുന്ന ഡിസംബർ മാസത്തിൽ ഈ കൃതി വായനക്കാരിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്.
പ്രേംരാജ് കെ കെ യ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Premraj KK’s travelogue “Austrian Horizon” will be published soon.

‘Austrian Horizon “is a travelogue written by Premraj KK. This is the first time the author has written a travelogue. Many of his short stories and novels have been published It caught people’s attention. Talking about writing the travel literature work ‘Austrian Horizon’, the narrator said that he wants to present the experiences and views of traveling through Austria to the readers in a pleasant way. Premraj KK said that such a work is being published in a different way from the usual Mushippan travelogues. The topic of discussion was a week-long trip to Austria. Interesting readers can immediately enjoy the main sights of this small country. Traveling through the cities of Vienna, Salzburg and Sel am See and its sights will not be so familiar to Malayali readers. The narrator also talks about the train journey through Austria. The book will be available to readers in December.
Best wishes to Premraj KK.


Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*