ശ്രീ നാരായണ സമിതി ബംഗ്ലൂരുവിൻ്റെ നേതൃത്വത്തിൽ ആശാൻ ജന്മദിനാഘോഷവും ഖണ്ഡകാവ്യോത്സവവും സമിതിയിൽ വെച്ചു നടന്നു. വിശിഷ്ടാതിഥിയായി മഹാകവി കുമാരനാശാൻ്റെ ചെറുമകൻ ഡോ. അരുൺകുമാർ പങ്കെടുത്തത് ഒരു വേറിട്ട അനുഭവമായി.
പ്രസ്തുത ചടങ്ങിൽ ബെംഗളൂരുവിലെ കഥാകാരൻ പ്രേംരാജ് കെ കെ യെ പൊന്നാട നൽകി ഡോ. അരുൺ കുമാർ ആദരിച്ചു. സംഗീതജ്ഞയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ നീതു കുറ്റിമാക്കലിനെ സാഹിത്യകാരൻ സുധാകരൻ രാമന്തളി ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്ന ഡോ അരുൺകുമാർ ആശാൻ കവിതകളിലെ മാനവവീകതയെക്കുറിച്ചും പ്രകൃതിസ്നേഹത്തെക്കുറിച്ചും സംസാരിച്ചു. മുഖ്യ പ്രഭാഷണം നടത്തുന്ന വേളയിൽ സുധാകരൻ രാമന്തളി ആശാൻ കവിതകളെക്കുറിച്ച് അവലോകനം നടത്തി.
തുടർന്ന് ഖണ്ഡകാവ്യോത്സവം നടന്നു. മധു കലമാനൂർ, ടി എം ശ്രീധരൻ , കൃഷ്ണകുമാർ കടമ്പൂർ , വിഷ്ണുമംഗലം കുമാർ , രമ പ്രസന്ന പിഷാരടി, പി ഗോപകുമാർ എന്നിവർ ആശാന്റെ ഖണ്ഡകാവ്യങ്ങൾ അപ്രഗ്രഥിച്ചു സംസാരിച്ചു.
അപർണ്ണ സുരേഷ് ആശാൻ കവിതകളുടെ മനോഹര ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. ശ്രീ നാരായണ സമിതി ഭാരവാഹികൾ എല്ലാവർക്കും സ്വാഗതവും നന്ദിയും പറഞ്ഞു.





Leave a Reply