VWMC Literature Award – Premraj K K

VWMC സാഹിത്യ പുരസ്‌കാരം പ്രേംരാജ് കെ കെ നേടി.
ബെംഗളൂരു :

വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ നടത്തിയ തൂലിക രത്‌നം 2025 കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരുവിലെ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ . ജൂൺ 5 വെള്ളിയാഴ്ച തിരുവനന്തപുരത്തുള്ള ശ്രീ മൂലം ക്ലബ്ബ് റോയൽ ഹാളിൽ നടന്ന പുരസ്‌കാര സമർപ്പണ ചടങ്ങ് ബഹുമാനപ്പെട്ട കേരളം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി പി ജോൺ ഉദ്ഘാടനം ചെയ്യുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഹേർ ഹൈനെസ്സ് പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ( തിരുവിതാംകൂർ രാജകുടുംബം ) അവാർഡുകൾ സമർപ്പണം ചെയ്തു. പ്രശസ്ത എഴുത്തുകാരനും മുൻ മലയാള മിഷൻ രജിസ്ട്രാറും ആയിരുന്ന വിനോദ് വൈശാഖി ആയിരുന്നു മുഖ്യ വിധികർത്താവ്. പ്രേംരാജ് കെ കെ ഒന്നാം സമ്മാനം നേടിയപ്പോൾ വിജി അഭി രണ്ടാം സ്ഥാനവും മധുസൂദൻ വി മൂന്നാം സ്ഥാനവും നേടി. കഥകളുടെ അവലോകനം ചെയ്യുന്ന വേളയിൽ പ്രേംരാജ് കെ കെ യുടെ ഏതാനും കഥകളെക്കുറിച്ച് വിനോദ് വൈശാഖി പരാമർശിക്കുകയുണ്ടായി. പ്രസാധകരുടെ മുന്നിൽ അടിപതറാതെ സ്വയം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ചും പ്രസാധകരുടെ താല്പര്യ പ്രകാരം എഴുത്തിൽ വ്യതിയാനങ്ങൾ വരുത്തുന്നതിനെ പ്രേംരാജ് കെ കെ നിഷ്കരുണം നിരാകരിച്ചതിനെക്കുറിച്ചും വിനോദ് വൈശാഖി പരാമർശിക്കുകയുണ്ടായി. ചിത്രത്തിൽ VWMC ചെയർ പേഴ്സൺ അജിത പിള്ള , സന്തോഷ് കുമാർ എന്നിവർ. ബെംഗളൂരുവിലെ എഴുത്തുകാർക്കിടയിൽ നിറസാന്നിധ്യമായ പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ ത്രില്ലർ നോവൽ “മന്ത്രിക്കുന്ന യന്ത്രങ്ങൾ” ഈ വരുന്ന 20ന് പ്രകാശിക്കപ്പെടുകയാണ്.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*