
സണ്ണി എം കപിക്കാടിന്റെ പ്രഭാഷണവും സിനിമാപ്രദർശനവും
പാലക്കാട് എൻ എസ്സ് എസ്സ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷന്റെ (നെകാബ്) ആഭിമുഖ്യത്തിൽ പ്രഭാഷണവും ചർച്ചയും സിനിമാപ്രദർശനവും നടത്തുന്നു. ഏപ്രിൽ 26 ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ സി എ) ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രഭാഷകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ‘ഭൂമി വിതരണത്തിലെ ജാതി- ലിംഗ അസമത്വങ്ങൾ’ ‘എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
പ്രഭാഷണത്തിന് ശേഷം , അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ ശ്രദ്ധേയമായ സിനിമ ‘ മണ്ണ്: sprouts of endurance ‘ പ്രദർശിപ്പിക്കും.
2015 ൽ മൂന്നാർ തേയിലത്തോട്ടങ്ങളിൽ നടന്ന ശ്രദ്ധേയമായ ‘ പെമ്പിളൈ ഒരുമൈ’ സമരമാണ് ഡോക്യുമെന്ററി സിനിമയുടെv പ്രമേയം. ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം , നേപ്പാൾ കൾച്ചറൽ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ , മാഡിസൺ സർവകലാശാലയിൽ നടന്ന 49 മത് ദക്ഷിണേഷ്യൻ കോൺഫറൻസ് എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വേദികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ സിനിമ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ( FFSI) സംഘടിപ്പിക്കുന്ന SiGNS ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷൻ പുരസ്കാരവും സിനിമക്ക് ലഭിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സംവിധായകൻ രാംദാസ് കടവല്ലൂർ, നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ എന്നിവർ സംസാരിക്കും. ബാഗ്ലൂരിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
ഈ പരിപാടിയിലേക്ക് താങ്കളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.
സ്നേഹാദരങ്ങളോടെ
__
Team NECAB


Leave a Reply