
“ആത്മാക്ഷരം” പുസ്തക പ്രകാശനം നടന്നു.
തങ്കച്ചൻ പന്തളം അധ്യക്ഷത വഹിച്ച വേദിയിൽ, ഹാസ്യവേദിയുടെ ആഭിമുഖ്യത്തിൽ വി.ആർ.ഹർഷന്റെ “ആത്മാക്ഷരം” എന്ന പുസ്തകം സുദേവൻ പുത്തൻചിറ അർച്ചനാ സുനിലിന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. കെ. ആർ. കിഷോർ പുസ്തകം പരിചയപ്പെടുത്തി.
അർച്ചന സുനിൽ, അഡ്വ. .ജിബു ജമാൽ, മുഹമ്മദ് കുനിഞ്ഞാട് , രാമൻ കുട്ടി, ശശിധരൻ നായർ, സി. ഡി. തോമസ്, എന്നിവർ ആശംസാ പ്രസംഗം നടത്തി. ബംഗളൂരിലെ പ്രശസ്ത സാഹിത്യകാരൻ ഡോ. പ്രേംരാജ് കെ. കെ. വായനസംഗ്രഹം നടത്തി. ശാന്തകുമാർ ഇലപ്പിള്ളി സ്വാഗതവും, പി. കെ. നായർ നന്ദിയും പറഞ്ഞു.

Leave a Reply