പ്രേംരാജ് കെ കെ യുടെ രണ്ടു പുസ്തകങ്ങൾ
എഴുത്തുകാരൻ പ്രേംരാജ് കെ കെ യുടെ രണ്ടുപുസ്തകങ്ങൾ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.
യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിലൂടെ നടത്തിയ യാത്രയുടെ വിവരണവുമായി “ഓസ്ട്രിയൻ ഹൊറൈസൺ” എന്നപേരിലൊരു സഞ്ചാര സാഹിത്യവും 12 കഥകളുടെ സമാഹാരവുമായി “മങ്ങിയ നീലബിന്ദു” എന്നൊരു കൃതിയുമാണ് പ്രസിദ്ധീകരിക്കാനിരിക്കുന്നത്.
ഇതിനോടകം അഞ്ച് നോവലുകളും എട്ടോളം കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ട് വായനക്കാരുടെ പ്രിയ കഥാകാരനാണ് പ്രേംരാജ് കെ കെ . രണ്ടു നോവലുകൾ കന്നഡയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദി ലൈറ്റ് ഓഫ് എ ലാന്റേൺ എന്നപേരിൽ ഇംഗ്ലീഷിലും ഒരു ചെറുകഥാ സമാഹാരം ലഭ്യമാണ്.
ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഈ കഥാകാരൻ ഇവിടുത്തെ സാഹിത്യ കൂട്ടായ്മ്മയിൽ നിറസാന്നിധ്യമാണ്. കഥാകഥന രീതികൊണ്ടും വേറിട്ട വിഷയങ്ങൾ വിഷയമാക്കുന്നതുകൊണ്ടും പ്രേംരാജ് കെ കെ യുടെ കഥകൾ വ്യത്യസ്തത പുലർത്തുന്നു.
അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം അവതരണത്തിലും ശൈലിയിലും വ്യത്യസ്തത പുലർത്തുന്നു എന്നതിൽ കവിഞ്ഞ് ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ കഥകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓസ്ട്രിയ എന്ന യൂറോപ്യൻ രാജ്യത്തുകൂടെ നടത്തിയ യാത്രയെക്കുറിച്ചാണ് “ഓസ്ട്രിയൻ ഹോറൈസൺ ” എന്ന സഞ്ചാര സാഹിത്യ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നുത്. അഡോർ പബ്ലിഷിങ് ഹൗസ് ആണ് ഈ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9886910278

Leave a Reply