WMF World Environment Day celebration

വേൾഡ് മലയാളി ഫെഡറേഷൻ്റെപരിസ്ഥിതിമാസാചരണം പ്രശസ്തഎഴുത്തുകാരൻ ശ്രീ കെ പി രാമനുണ്ണി പങ്കെടുത്തു

വേൾഡ് മലയാളി ഫെഡറേഷൻ്റെ പരിസ്ഥിതിമാസാചരണത്തിൻ്റെ ഭാഗമായി ഹരിതഭൂമി പരിപാടി ജൂൺ 14, 2025 ന് ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള മോണ്ട്ഫോർട്ട് സ്പിരിച്ചുവാലിറ്റി സെൻ്റർ ഹാളിൽ നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ്റെ സെക്രട്ടറി റോയ് ജോയ് കാര്യാവാതരണം നിർവ്വഹിച്ചു,

പ്രശസ്ത എഴുത്തുകാരൻ ശ്രീ കെ പി രാമനുണ്ണിയും ബാംഗ്ളൂരിലെ പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും വിശിഷ്ടാതിഥികളായിരുന്നു. ബാംഗ്ളൂരിലെ എഴുത്തുകാരിയായ രമാ പിഷാരടിയുടെ സുർബഹാർ എന്ന കവിതാ സമാഹാരം ശ്രീ കെ പി രാമനുണ്ണി ത്രയംബക ഡാൻസ് അക്കാദമിയുടെ ഡയറക്ടർ ശ്രീമതി
ശ്രീമതി ഹേമമാലിനി പ്രമോദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ശ്രീ സുധാകരൻ രാമന്തളി കഥയുടെ രാഷ്ട്രീയപരമായ അന്തർദ്ധാരയെ കുറിച്ച് ആമുഖപ്രഭാഷണത്തിൽ സംസാരിച്ചു. ശ്രീമതി സൗദ റഹ്മാൻ സുഗതകുമാരിയുടെ കവിതയായ ‘ഒരു തൈ തടാം’ എന്ന കവിത ആലപിച്ചു. പ്രശസ്ത എഴുത്തുകാരനായ ശ്രീ കെ പി രാമനുണ്ണിയുടെ എനക്ക് ഗ്രേറ്റേചയെ കാണണേയ് എന്ന കഥയുടെ ആസ്വാദനം ശ്രീ അനിൽ രോഹിത്, ഡോ. സുധ എന്നിവർ നിർവ്വഹിച്ചു. അവനവനിസത്തിൽ നിന്ന് മാനവികതയിലേക്ക് മനുഷ്യൻ സഞ്ചരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ശ്രീ കെ പി രാമനുണ്ണി മറുമൊഴിയിൽ പറഞ്ഞു

തുടർന്ന് നടന്ന ബഹുബാഷാ കവിയരങ്ങിൽ ബാംഗ്ളൂരിലെ എഴുത്തുകാരായ ഡോ. അജിത കൃഷ്ണപ്രസാദ്, അനിൽ മിത്രാനന്ദപുരം, ബ്രിജി കെ ടി, ഡോ. പ്രിയ വിനോദ്, സിന കെ എസ്, വിന്നി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ വൃക്ഷത്തൈകൾ നട്ടു. റോയ് ജോയ് നന്ദിപ്രകാശനം നിർവഹിച്ചു. സായിപ്രഭാകലാലയ സ്കൂൾ ഡയറക്ടർ ആശംസകളറിയിച്ചു, ശ്രീമതി രുഗ്മിണി സുധാകരൻ, ശ്രീ രവികുമാർ തിരുമല, ഗീതനാരായണൻ, മണികണ്ഠൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*