ആസ്വാദനക്കുറിപ്പ്
പ്രേംരാജ് കെ കെ യുടെ സഞ്ചാര സാഹിത്യം : ഓസ്ട്രിയൻ ഹൊറൈസൺ
മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹം അറിവ് നേടുന്നതിൽ മാത്രമല്ല ലോകം കാണുക എന്നത് കൂടിയാണ്.
ഭാരതീയ തത്ത്വചിന്തയിലും ആയുർവേദത്തിലും മനുഷ്യന്റെ ഇന്ദ്രിയങ്ങളെ അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ച് കർമ്മേന്ദ്രിയങ്ങൾ എന്നിങ്ങനെ പത്തായി തിരിച്ചിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളെ നാം
പഞ്ചേന്ദ്രിയങ്ങൾ (ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക്) എന്നും വിളിക്കുന്നു. ഈ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുവാൻ വേണ്ടി മനുഷ്യർ എല്ലാവിധ ചര്യകളികളും ഏർപ്പെടുന്നു. അങ്ങിനെ നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ നാം ജീവിതം അറിയുന്നു അല്ലെങ്കിൽ ജീവിതം ആസ്വദിക്കുന്നു. ജീവിതം അറിയുവാനായി, ജീവിതം ആസ്വദിക്കാനായി , ജീവിതം കെട്ടിപ്പടുക്കാനായി നാം യാത്രകൾ ചെയ്യുന്നു. എല്ലാറ്റിന്റെയും അടിസ്ഥാനം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുക എന്നതായി മാറുന്നു.
യാത്രകളിലാണ് ഓരോരുത്തരും തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് എന്ന് പറയുന്നതിൽ തെറ്റില്ല എന്നതാണ് ഒരു പക്ഷം. കാഴ്ചകൾ കാണുന്നു അതോടൊപ്പം കേൾക്കുന്നു, ത്വക്കിലൂടെ അനുഭവിക്കുന്നു നാക്കും മൂക്കും ഉപയോഗിച്ച് വിവിധതരം ഭക്ഷണത്തിനെ അറിയുന്നു. നാം ചെന്നെത്തുന്നത് എവിടെയാണോ അതിന് അനുസരിച്ചായിരിക്കും ഇന്ദ്രിയങ്ങളുടെ ആസ്വാദന ക്ഷമത എന്ന് മാത്രം. അതിനാൽ യാത്ര അല്ലെങ്കിൽ സഞ്ചാരം എന്നത് മനുഷ്യന് ഒഴിച്ചുകൂടാനാവാകാത്ത പ്രകൃയയാണ്. മനുഷ്യൻ ഉണ്ടായ നാൾതൊട്ട് യാത്ര ചെയ്തിരുന്നു അല്ലെങ്കിൽ യാത്ര ഇഷ്ട്ടപെട്ടിരുന്നു.
പ്രേംരാജ് കെ കെ യാത്രകൾ ഇഷ്ടപ്പെടുന്നത് ഇദ്ദേഹം ഒരു കഥാകാരൻ ആയതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നില്ല. ലോകത്തെ അടുത്തറിയാനും അവിടുത്തെ ജനങ്ങളെയും അവരുടെ സംസ്കാരവും അറിയുക എന്നതിൽ കവിഞ്ഞ് അവിടുത്തെക്കുറിച്ചുള്ള ചരിത്രം അറിയുക എന്നത് കൂടിയാണ്. അതിന്റെ ഭാഗമായി ആ നാടിനെ മണത്തും രുചിച്ചും അറിയുക കൂടി ചെയ്യുന്നു. ജിജ്ഞാസ തന്നെയാണ് പ്രേംരാജിന്റെ യാത്രയുടെ പ്രധാന കാരണം. അത് മനസ്സിലാക്കണമെങ്കിൽ പ്രേംരാജ് കെ കെ യുടെ കൃതികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. അതിന്റെ പ്രധാന ഉദാഹരണം മന്ത്രിക്കുന്ന യന്ത്രങ്ങൾ എന്ന നോവലാണ്. മെക്സിക്കോയുടെ മണവും രുചിയും അതിൽ വിവരിക്കുന്നുണ്ട്. പിന്നെ അനേകം ചെറുകഥകളിൽ അന്യദേശങ്ങളിലൂടെയുള്ള യാത്രയുടെ പ്രതിബിംബങ്ങൾ കാണാവുന്നതാണ്. എന്നാൽ ഇപ്പോൾ ഒരു മുഴുനീള യാത്രാവിവരണമാണ് ഓസ്ട്രിയൻ ഹൊറൈസൺ എന്ന കൃതിയിൽ വായിച്ചറിയാവുന്നത്. യാത്രിയിലെ ചില അനുഭവങ്ങൾ ഇതിൽ വിവരിക്കുന്നതുകൊണ്ട് വായനക്കാർക്ക് ഇതും ഒരു നോവലാണോ എന്ന് സംശയിച്ചുപോകുന്ന ആഖ്യാന ശൈലിയാണ് ഏവർക്കും തോന്നുക.
മദ്ധ്യയൂറോപ്പിലെ കരയാൻ ചുറ്റപ്പെട്ട രാഷ്ട്രമാണ് ഓസ്ട്രിയ. പ്രധാനമായും ജർമൻ ഭാഷ സംസാരിക്കുന്ന ഈ നാടിന് കുറെയധികം ചരിത്രം പറയാനുണ്ട്. പലയിടങ്ങളിലായി പലരൂപത്തിൽ ചരിത്രം കുറിച്ചുവെച്ച ആ നാട്ടുകാരുടെ പോയനാളുകൾ ചികഞ്ഞെടുക്കുക എന്നത് എളുപ്പമാകുന്നു. നമ്മുടെ ഭാരത്തിന്റെ ചരിത്രം വിദേശശക്തികളാൽ നശിപ്പിക്കപ്പെടുകയും തുടർന്നുവന്ന ഭരണകർത്താക്കൾ സത്യങ്ങൾ മറച്ചുവെച്ചുകൊണ്ട് അവർക്ക് ആവശ്യമുള്ള രീതിയിൽ പോയനാളുകൾ തിരുത്തി എഴുതുകയും ചെയ്തതായി നമുക്ക് കാണാം. എന്നാൽ ഈ കാണുന്നതും വായിക്കുന്നതും അല്ല സത്യം , അവ തിരുത്തി എഴുതേണ്ടതുണ്ട് എന്നും ചിലർ പറയുമ്പോൾ അവരെ ഒറ്റപ്പെടുത്തുകയും ക്രൂശിക്കപ്പെടുകയും ചെയുന്നു എന്നതാണ് ഇപ്പോൾ നടക്കുന്നത്. എന്നിരുന്നാലും നമ്മുടെ പഴയ കാല സത്യം തേടുകയും അവ വെളിച്ചത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരും ഉണ്ടെന്നത് ആശ്വാസമാണ്.
പ്രേംരാജ് കെ കെ ഓസ്ട്രിയൻ ഹൊറൈസൺ എന്ന സഞ്ചാര സാഹിത്യം എഴുതിത്തുടങ്ങുമ്പോൾ തന്നെ വിചാരിച്ചു കാണണം ഇതൊരു സാധാരണ യാത്രാവിവരണം ആകരുതെന്ന്. അതിനാൽ ചില നാടകീയമായ ചില മുഹൂർത്തങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയയുടെ തലസ്ഥമായ വിയെന്നയിൽ നിന്നും ട്രെയിനിൽ യാത്ര തുടങ്ങി നമുക്ക് അത്ര പരിചയമില്ലാത്ത സെൽ അം സീ പട്ടണത്തിൽ ചെന്നിറങ്ങി അവിടെനിന്നും വീണ്ടും യാത്ര ചെയ്ത് സാൽസ്ബർഗിൽ ചുറ്റിക്കറങ്ങി വീണ്ടും വിയെന്നയിലേക്ക് , ഇതാണ് ഈ യാത്രയുടെ റൂട്ട് മാപ്പ്. ആൽപ്സ് പർവതങ്ങളുടെ മടിത്തട്ടിൽ ഉല്ലസിക്കുന്ന രണ്ടു നഗരങ്ങളാണ് ഈ പറഞ്ഞ സെൽ അം സീ പട്ടണവും സാൽസ്ബർഗും.
സെൽ അം സീ എന്ന കൊച്ചു പട്ടണത്തെ മനോഹരിയാക്കുന്നത് സെൽ എന്ന തടാകവും ചുറ്റുമുള്ള പർവ്വതനിരകളുമാണെന്ന് മനസ്സിലാക്കാൻ ഈ പുസ്തകം ധാരാളമാണ്. ആ രാജ്യത്തെ ഭരണകർത്താക്കൾക്ക് നന്നായി അറിയാം, വിനോദസഞ്ചാരത്തിലൂടെ എങ്ങിനെ വരുമാനം ഉണ്ടാക്കാമെന്ന്. അതിനായി സഞ്ചാരികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും. അവിടുത്തെ ജനങ്ങൾ എങ്ങനെ പെരുമാറണമെന്ന് ഭരിക്കുന്നവർ പഠിപ്പിക്കേണ്ടതില്ല, മറിച്ച് അവിടുത്തുകാർക്ക് അറിയാം വിനോദസഞ്ചാരം അവർക്ക് ജീവിതോപാധിയാണെന്ന്.
സാൽസ്ബർഗ്ഗിൽ എത്തുമ്പോൾ ചരിത്രം ഉറങ്ങുന്ന മണ്ണാണെന്ന് പ്രേംരാജ് കെ കെ വായനക്കാർക്ക് വിവരിക്കുന്നു. ചരിത്ര സൂക്ഷിപ്പുകൾ പലതുണ്ടെകിലും അതിലിലൂടെയൊക്കെ ചുറ്റിക്കറങ്ങി നടക്കുന്നത് വായനക്കാരെ മുഷിപ്പില്ലാതെ കാണിച്ചു തരുന്നത് വായനക്കാർക്ക് ഇഷ്ടപ്പെടും.
ഓരോ വായനക്കാരനും ഓസ്ട്രിയയിലേക്ക് പോയ അനുഭവം തരുന്ന കൃതിയാണ് പ്രേംരാജ് കെ കെ യുടെ ഓസ്ട്രിയൻ ഹൊറൈസൺ എന്ന ഈ യാത്രാ വിവരണം. നിങ്ങളിൽ പലരും ഈ രാജ്യത്തേക്ക് പോയിട്ടുണ്ടായിരിക്കാം. എന്നാൽ ഇത്രരമൊരു കൃതി വായിക്കുന്നത് അപൂർവ്വമായിരിക്കും. വായനയും യാത്രയും ഇഷ്ടപെടുന്ന ഏതൊരാൾക്കും പ്രിയമുള്ളതാകും ഈ കൃതി എന്ന് എനിക്ക് ഉറപ്പുണ്ട്. രസകരമായ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. പ്രേംരാജ് കെ കെ യുടെ ഓസ്ട്രിയൻ യാത്രയുടെ മുഴുനീള വീഡിയോ വായനക്കാർക്ക് യുട്യൂബ് ചാനലിൽ കാണാവുന്നതാണ്, വർണ്ണചിത്രങ്ങൾ അടങ്ങിയ ഓസ്ട്രിയൻ ഹൊറൈസൺ എന്ന സഞ്ചാര സാഹിത്യം വായിക്കുന്നതോടൊപ്പം ഈ വീഡിയോ കാണുകയും ചെയ്താൽ നിങ്ങൾക്ക് ഓരോരുത്തർക്കും ഒരു യാത്ര ചെയ്ത അനുഭൂതി ഉണ്ടാകും എന്നതാണ്. ഈ കൃതിയിൽ ഉള്ള പലതും വീഡിയോയിൽ കാണില്ല അതേസമയം ഇതിൽ ഉള്ളത് പുസ്തകത്തിലും കാണില്ല എന്ന വസ്തുത മറക്കാതിരിക്കുക.
ഇത്തരം ഒരു സഞ്ചാര സാഹിത്യ കൃതി വായനാ സമൂഹത്തിന് നൽകിയ പ്രേംരാജ് കെ കെ ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹപൂർവ്വം
വാഗ്മയി
Book Review
Travel Literature by Premraj K.K.: “Austrian Horizon”
Human beings possess an insatiable desire—not merely to acquire knowledge, but also to see the world. In Indian philosophy and Ayurveda, human faculties (indriyas) are categorized into ten types: five “Jnanendriyas’ (organs of perception) and five “Karmendriyas” (organs of action). The “Jnanendriyas”—comprising the ears, skin, eyes, tongue, and nose—are collectively known as the *panchendriyas” (the five senses). Humans engage in various activities specifically to gratify these senses; it is through them that we come to know—or enjoy—life. We embark on journeys to understand life, to savor it, and to build it. Ultimately, the underlying motivation for all these pursuits is the gratification of our senses.
One perspective holds that it is during travel that individuals make the most extensive use of their senses. We take in sights and sounds, experience sensations through our skin, and explore diverse cuisines using our sense of taste and smell. The extent to which our senses can derive pleasure simply depends on the destination we reach. Thus, travel is an indispensable human activity. Ever since the dawn of humanity, people have travelled—or, at the very least, harbored a love for travel.
I do not believe that Premraj K.K.’s fondness for travel stems solely from the fact that he is a storyteller. Getting to know the world involves more than just understanding its people and their cultures; it also entails delving into its history. In this process, one comes to experience a land through its distinct scents and flavors. Curiosity is the primary driving force behind Premraj’s travels—a fact that becomes clear when one explores the works of Premraj K.K. A prime example is his novel “Manthrikkunna Yanthrangal” (Whispering Machines), which vividly captures the scents and flavors of Mexico. Furthermore, echoes of his journeys through foreign lands can be found in many of his short stories. Now, however, he offers a full-length travelogue titled *Austrian Horizon*. The narrative style is such that, given the inclusion of specific personal experiences, readers might even wonder if it is a novel.
Austria is a landlocked nation in Central Europe—a German-speaking country with a rich and extensive history. It is relatively easy to uncover the past of its people, as their history has been documented in various forms across many locations. In contrast, the history of our own nation, India, was largely destroyed by foreign powers; subsequent rulers then obscured the truth, rewriting the past to suit their own agendas. Today, those who point out that the accepted historical narrative is not the whole truth—and that it requires correction—are often isolated and subjected to harsh public condemnation. Nevertheless, it is heartening that there are still those who seek out truths from the past and strive to bring them to light.
When Premraj K.K. began writing his travelogue, *Austrian Horizon*, he must have resolved that it should be no ordinary travel account. Consequently, he has woven in several dramatic moments. The journey’s route begins in Vienna, the capital of Austria; it takes us to the lesser-known town of Zell am See, continues on to Salzburg, and finally circles back to Vienna. Both Zell am See and Salzburg are cities nestled in the lap of the Alps.
This book makes it clear that it is the lake—known as ‘Zell’—and the surrounding mountain ranges that lend such beauty to the small town of Zell am See. The nation’s authorities are well-versed in generating revenue through tourism, as well as in providing the necessary amenities for travellers. There is no need for the leadership to instruct the local population on how to behave; the residents themselves understand that tourism is their livelihood.
Upon arriving in Salzburg, Premraj K.K. describes the land to his readers as a place where history lies in slumber. While there are many historical artifacts and sites to explore, readers will appreciate a narrative that guides them through these places in an engaging, non-tedious manner.
“Austrian Horizon”, a travelogue by Premraj K.K., offers every reader the experience of visiting Austria. Many of you may have already traveled to this country, but it is rare to come across a work quite like this. I am confident that anyone who enjoys reading and traveling will find this book delightful. There is also an interesting detail to add: the entire journey through Austria by Premraj K.K. is available to watch on his YouTube channel. By reading “Austrian Horizon”—which is filled with vivid, colorful images—alongside watching these videos, you will truly feel as though you have taken the journey yourself. Do keep in mind, however, that there are elements in the book that do not appear in the videos, just as there are aspects in the videos that are not covered in the book.
I extend my best wishes to Premraj K. K. for gifting the reading community such a work of travel literature.
With love
Vagmayi


Leave a Reply