ദിനശ്രീ സുചിത്തൻ്റെ രണ്ടാമത്തെ കവിതാസമാഹാരമായ നൃത്തശലഭം സെപ്റ്റംബർ 2 ന് പ്രകാശനം ചെയ്യുകയാണ്. കവർ പ്രകാശനം ഓൺലൈനിൽ സച്ചിദാനനൻ മാഷ്, എം ആർ രേണുകുമാർ, അമൽ,സതീഷ് G നായർ എന്നിവർ ചേർന്ന് നിർവഹിച്ചു.
43 കവിതകളുടെ ഈ സമാഹാരം പ്രകൃതി, പ്രണയം, ജീവിതം എന്നിവയിലൂടെ വെളിപ്പെടുന്ന നൃത്തവും കവിതയും തമ്മിലുള്ള ബന്ധം , ശലഭത്തിന് ചിറകുകളെന്നപോലെ നിർമ്മിച്ച ചിന്നിച്ചിതറിയ വാക്കുകളുടെ ഒരു നടനമാണ് . സൗന്ദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശലഭച്ചിറകുകൾ വീശി ഈ കവിതകൾ വായനാലോകത്തേക്ക് പറക്കുന്നു. മഴയായും, മുള്ളായും, ചിരിയായും ,പ്രണയമായും ,കാറ്റായും, കരുതലായും ഇവ നിങ്ങളെ സ്പർശിച്ചേക്കാം.
ആന്തരിക സമസ്യകളുടെ പൂരണമായി ഞാൻ കരുതുന്ന ഈ കവിതകൾ ജീവിതത്തിൻ്റെ ചൂടും തണുപ്പും കൊണ്ട് താളമിട്ടുയരുന്ന ഓർമ്മകളുടെ സ്പന്ദനമാകുന്നു.

Great news. All the very best
thanku ♥️♥️♥️♥️