Author Premraj KK won Khasak Award

ബെംഗളൂരു കഥാകാൻ ഡോ. പ്രേംരാജ് കെ കെയ്ക്ക് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌കാരം.

നിരൂപകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാറിൻ്റെ ‘ആത്മായനങ്ങളുടെ ഖസാക്ക്’ എന്ന വിമർശനകൃതിയുടെ പേരിലുള്ള മുപ്പതാമത് അവാർഡുകൾ പ്രഖ്യാപനവും സമർപ്പണവും നടന്നു.എം.കെ. ഹരികുമാർ അവാർഡുകൾ സമ്മാനിച്ചു. കൊച്ചിയിലെ ചാവറ കൾച്ചറൽ സെൻ്ററിൽ ചേർന്ന ചടങ്ങിൽ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. രാജഗോപാൽ കമ്മത്ത് , സണ്ണി തായങ്കരി , വേണു വി ദേശം , ഡോ.ചന്ദ്രബിന്ദു (രാധാമീര ) പി.എൻ. രാജേഷ്കുമാർ എന്നിവർ പങ്കെടുത്തു.

പ്രേംരാജ് കെ കെ 2024ൽ പ്രസിദ്ധീകരിച്ച “കിളികൾ പറന്നുപോകുന്നയിടം ” എന്ന പതിനഞ്ച് കഥകളുടെ സമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്. കഥയെഴുത്തിന്റെ പുതുവഴികളിലൂടെ വായനക്കാരെ കൂടെകൊണ്ടുപോവുകയും പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്യുന്ന കഥാകാരനാണ്‌പ്രേംരാജ് കെ കെ . ഇതിനോടകം നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രേംരാജ് കെ കെ യുടെ ബാലനോവൽ “ഉൽക്ക ” ഈയിടെയാണ് പ്രസിദ്ധീകരിച്ചത്.

1 Comment

Leave a Reply

Your email address will not be published.


*