Shantha Menon’s Book release

കവിതാ സമാഹാരം പ്രകാശനം

ബെംഗളൂരിലെ കവയിത്രി ശാന്ത മേനോന്റെ ആദ്യ കവിതാസമാഹാരം “നീലത്തൂവലുള്ള പക്ഷി” ഒക്ടോബർ 2 ന് പ്രകാശിതമാകുന്നു. കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് സുധാകരൻ രാമന്തളി പ്രകാശനം കർമ്മം നിർവഹിക്കും. രാജേഷ് മേനോന്‍, ജിഷ മേനോൻ, ജിതേഷ് കെ എം , സ്നേഹ മേനോൻ, തേജ് കൃഷ്ണൻ, ശരണ്യ മേനോൻ, ഇഷ ജിതേഷ്, ഓസ്റ്റിൻ അജിത് എന്നിവർ ചേർന്ന് പുസ്തകത്തിന്റെ ആദ്യകോപ്പി സ്വീകരിക്കുന്നു. പ്രശസ്ത കവയിത്രി രമാ പ്രസന്ന പിഷാരടി, എഴുത്തുകാരൻ പ്രേംരാജ് കെ കെ എന്നിവർ പുസ്തകാവലോകനം നടത്തും. ഷൈനി അജിത് എഡിറ്റിംഗ് നിർവഹിച്ച ഈ കൃതി അഡോർ പബ്ലിഷിങ് ഹൗസ് ആണ് പ്രസിദ്ധീകരിക്കുന്നത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്നു. പ്രസ്തുത പുസ്തക പ്രകാശനം നടക്കുന്നത് യലഹങ്ക ന്യു ടൗണിലെ അരുൺ പറ്റിയോസ് ക്ലബ്ബ് ഹൗസിൽ വെച്ചാണ്. ഒക്ടോബർ രണ്ട്, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ഈ ചടങ്ങിലേക്ക് സാഹിത്യ സഹൃദയരെ ക്ഷണിക്കുന്നു.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*