പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി…
ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ സിനിമകൾക്ക് ശേഷം ബിനു എസ് പുതുമുഖം വാമിക താര, യുവ താരം റോഷൻ ചന്ദ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. “പ്രഹരം” എന്ന് പേരിട്ടിരിക്കുന്ന ഈ ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് രഥക് ആർട്സിൻ്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ്. മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റാർ റിലീസ് ചെയ്തത്. സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
പുതുമുഖങ്ങളായ വാമിക താര, റോഷൻ ചന്ദ്ര എന്നിവരെ കൂടാതെ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സസാണ്ടർ, രാജേഷ് ശർമ്മ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംമ്പർ അവസാനത്തോടെ തീയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.
ഛായാഗ്രഹണം: സിനോജ് പി അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ, ചിത്രസംയോജനം: അരുൺ വൈഗ, ഗാനരചന: ബി.കെ ഹരിനാരായണൻ, പ്രൊജക്ട് ഡിസൈനർ: വൈശാഖ് രവി, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, കലാസംവിധാനം: അരുൺ ജോസ്, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രശാന്ത് വി ഭാസ്കർ, വിഷ്ണു ശിവപ്രദീപ്, ആക്ഷൻ: റൺ രവി, ദിനേഷ് കാശി, അസോ ഡയറക്ടർ: ഉബൈനി യൂസഫ്, വിഎഫ്എക്സ്: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ജിസ്സെന് പോള് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply