കഥകളുടെ ഇന്ദ്രജാലവുമായി പ്രേംരാജ് കെ കെ യുടെ പുതിയ ചെറുകഥാ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കുന്നു. മങ്ങിയ നീലബിന്ദു എന്ന പേരിട്ടിരിക്കുന്ന ഈ ചെറുകഥാ സമാഹാരം 12 കഥകളുള്ളതാണ്. പ്രശസ്ത നിരൂപകൻ എം കെ ഹരികുമാർ അവതാരിക എഴുതിയിരിക്കുന്നു.
സ്വന്തമായൊരു രചനാ ശൈലിയിലൂടെ ചെറുകഥാ രംഗത്തും നോവൽ രംഗത്തും സവിശേഷമായ സാന്നിധ്യമാണ് ഡോ പ്രേംരാജ് കെ കെ നേടിയിട്ടുള്ളത്. ഏതൊരു വായനക്കാരനും ഇന്നുവരെ വായിച്ചിട്ടില്ലാത്ത കഥകളായിരിക്കും പ്രേംരാജ് കെ കെ ഈ പുതിയ സമാഹാരത്തിലൂടെ പറയുന്നത്. ജീവിതം നേർരേഖയിൽ മാത്രമല്ല സഞ്ചരിക്കുക, അതിന് വളവും തിരുവും ഉണ്ടാകും , അത്തരം സന്ദർഭങ്ങളിൽ നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കിൽ അനുഭവിക്കുന്ന ജീവിതങ്ങൾ കടലാസിലേക്ക് പകർത്തുമ്പോൾ വായനക്കാർക്ക് പുതിയൊരു അനുഭവമാകും, അല്ലെങ്കിൽ അതൊരു പാഠമാകും. അത്തരം അനുഭവത്തിന്റെ ഞാണിന്മേൽ കളികളാണ് ഈ സമാഹാരത്തിലുള്ളതെന്ന് കഥാകൃത്ത് പറയുന്നു.
ഈ വർഷം (2026) നാല് പുസ്തകങ്ങളാണ് പ്രേംരാജ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മന്ത്രിക്കുന്ന യന്ത്രങ്ങൾ എന്ന പേരിലുള്ള ത്രില്ലർ നോവൽ, ഉൽക്ക എന്ന അന്വേഷണാത്മക ബാല നോവൽ മലയാളത്തിലും , ഇംഗ്ലീഷിലും കന്നടയിലും (വിവർത്തനം : മേരി ജോസഫ്) പ്രസിദ്ധീകരിച്ചു.
മങ്ങിയ നീല ബിന്ദു എന്ന ഏറ്റവും പുതിയ സമാഹാരം എന്ന് പ്രകാശനം ഉണ്ടാകുമെന്ന് കഥാകാരൻ അറിയിച്ചിട്ടില്ല. വായനക്കാർക്ക് പുതുവത്സര സമ്മാനം പോലെ ഉടൻ പ്രതീക്ഷിക്കാമെന്നാണ് പ്രേംരാജ് കെ കെ അറിയിച്ചിട്ടുള്ളത്.


Leave a Reply