പണ്ട്, പണ്ട്, പണ്ട്, ഒരുപാട് പണ്ട്, അതിനേക്കാൾ ഒരുപാട് വർഷങ്ങൾക്ക് മുൻപ്, കാടും, മലയും മാത്രം മനുഷ്യന്റെ വാസസ്ഥലം ആയിരുന്ന കാലം. ഭയം, കാമം, വിശപ്പ്, അധികാരം, എന്നിവയിൽ ആനന്ദം കണ്ടെത്തി, കൈക്കരുത്തുള്ളവർ മറ്റുള്ളവരെ അടിമകളാക്കിയിരുന്ന കാലത്ത്, ഇന്നത്തെ വടക്കൻ കേരളത്തിന്റെയും, കർണാടകയുടെയും ഉൾക്കാടുകളിൽ വസിച്ച അന്നത്തെ ചില ഗോത്രങ്ങളുടെ ജീവിതചരിത്രത്തെ ആസ്പദമാക്കിയ ചലച്ചിത്രാവിഷ്ക്കാരമാണ് “അസ്ഥിക്കാരി”. അസ്തിക്കാരി എന്ന ശക്തമായ കേന്ദ്ര കഥാപാത്രമായി സഖി സത്യ അഭിനയിക്കുമ്പോൾ, ചിത്രത്തിൽ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും കഥാപാത്രങ്ങളാകുന്നുണ്ട്. നവംബർ അവസാനത്തോടെ ഇടുക്കി, മൈസൂർ, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് സലോമി ജോണി അറിയിച്ചു.
കഥ, തിരക്കഥ, സംവിധാനം – സൈനു ചാവക്കാടൻ
നിർമ്മാതാവ് – സലോമി ജോണി
സഹനിർമ്മാണം – ചലച്ചിത്ര കഫേ, ഫസ്റ്റ്റിങ് മീഡിയ, വിനിത രമേശ്
ഛായാഗ്രഹണം – രഞ്ജിത്ത് പുന്നപ്ര
വരികൾ – റഫീഖ് അഹമ്മദ്
സംഗീതം – സോണി സായ്
പശ്ചാത്തല സംഗീതം – സായി ബാലൻ
ചിത്രസംയോജനം – ഗൗതം ശരത്
കലാസംവിധാനം – ഷെരീഫ് സി കെ
സംഘട്ടനം – ഡ്രാഗൺ ജിറോഷ്
ശബ്ദ സംവിധാനം – കരുൺ പ്രസാദ്
നൃത്ത സംവിധാനം – അമീഷ് കാലിക്കറ്റ്
ചമയം – പ്രഭീഷ് കാലിക്കറ്റ്
മുഖ്യ സംവിധാനസഹായി – ലാറ ഡൗളറ്റ്
അസ്സോസിയേറ്റ് ഡയറക്ടർ – ഗായത്രി സത്യ, അനീഷ് റൂബി
വി.എഫ്.എക്സ് – ഡ്രീം ഡിജിറ്റൽ എഫ് എക്സ്
സ്റ്റുഡിയോസ് – സൗണ്ട് ബ്രൂവറി, ഹൈ സ്റ്റുഡിയോസ്
കളറിസ്റ്റ് – ഷാൻ ആഷിഫ്
നിശ്ചലഛായാഗ്രാഹണം – പ്രശാന്ത് ഐഐഡിഎ
പി.ആർ.ഓ – പി ശിവപ്രസാദ്
ഡിസൈൻ – സൂരജ് സൂരൻ

Leave a Reply