Immini Valyoru Kannada Venam – Collection of poems released on 4th May 2025

‘ഇമ്മിണി വല്യൊരു കണ്ണട വേണം’ കവിത സമാഹാരം പ്രകാശനം നടന്നു ബംഗളുരു, ജാലഹള്ളിയിലെ ദീപ്തി ഹാളിൽ നടന്ന പുസ്തകപ്രകാശനത്തിൽ പ്രമുഖർ പങ്കെടുത്തു. യലഹങ്കയിൽ താമസിക്കുന്ന ശ്രീലത ഉണ്ണിയുടെ “ഇമ്മിണി വല്യൊരു കണ്ണട വേണം” ഇവരുടെ ആദ്യ കവിതാ സമാഹാരമാണ്. ബെംഗളൂരുവിലെ കവയിത്രി ഇന്ദിരാബാലന് കോപ്പി നൽകിക്കൊണ്ട് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി പ്രകാശനകർമ്മം നിർവ്വഹിച്ചു. സർഗ്ഗധാര സാംസ്‌കാരിക സമിതി പ്രസിഡന്റ് ശാന്തമേനോൻ പുസ്തകം വായനക്കാർക്ക് പരിചയപ്പെടുത്തി. സുധാകരൻ രാമന്തളി, ഇന്ദിരാബാലൻ എന്നിവർ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. ഈ പുസ്തകത്തിന്റെ പ്രസാധകരായ സാഹിത്യ പബ്ലിക്കേഷനെ പ്രതിനിധീകരിച്ച് സുദീപ് തെക്കേപ്പാട്ട് സംസാരിച്ചു. ശ്രീജേഷ്, കെ വി ഗോപാലകൃഷ്ണൻ, ഗോപിദാസ്, അനിത, പ്രീത, രാജേഷ്, നന്ദകുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

'Immini Valyoru Kannada Ben' poetry collection released  at Deepthi Hall in Jalahalli, Bengaluru was attended by prominent figures. "Immini Valyoru Kannada Ben" is the first poetry collection of Sreelatha Unni, who lives in Yelahanka. Sahitya Akademi Award winner Sudhakaran Ramanthali performed the release ceremony by presenting a copy to poetess Indira Balan in Bengaluru. Santha Menon, President of the Sargadhara Cultural Association, introduced the book to the readers. Sudhakaran Ramanthali and Indira Balan spoke about the book. Sudeep Thekkepatt spoke on behalf of Sahitya Publication, the publisher of this book. Sreejesh, KV Gopalakrishnan, Gopidas, Anitha, Preetha, Rajesh, Nandakumar, Krishnakumar and others extended their best wishes.

Best comment will get a FREE movie ticket.

Leave a Reply

Your email address will not be published.


*