നീലത്തൂവലുള്ള പക്ഷി പുസ്തകപ്രകാശനം
ബെംഗളൂരുവിലെ കവയിത്രി ശാന്ത മേനോന്റെ കവിതാ സമാഹാരം “നീലത്തൂവലുള്ള പക്ഷി” പ്രകാശനം യെലങ്കയിലെ അരുൺ പാറ്റിയോസ് ക്ലബ്ബ് ഹൗസിൽ വെച്ചു നടന്നു. (2nd October 2026) പ്രാർത്ഥന ചൊല്ലി, ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി പുസ്തക പ്രകാശനം ചെയ്തുകൊണ്ട് സമാഹാരത്തിലെ കവിതകളിലെ ഭംഗിയും അർത്ഥതലങ്ങളും വിവരിച്ചു. കവയിത്രി രമാ പ്രസന്ന പിഷാരടി കവിതകളിലെ ഭാവാത്മകതയും കവിയുടെ മനസ്സും തുറന്നുകാട്ടി. അഡോർ പബ്ലിഷിങ് ഹൗസിനെ പ്രതിനിധീകരിച്ച് പ്രമുഖ എഴുത്തുകാരൻ പ്രേംരാജ് കെ കെ പ്രസ്തുത കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുണ്ടായ സാഹചര്യവും കവിതകളിലെ മനോഹാരിതയും വിവരിച്ചു. എഡിറ്റർ ഷൈനി ഇവരെയൊക്കെ പരിചയപ്പടുത്തികൊണ്ട് പരിപാടി നിയന്ത്രിച്ചു. രുക്മിണി രാമന്തളി സമാഹാരത്തിൽ നിന്നുമുള്ള കവിത ആലപിച്ചു. അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് സന്ദീപ് ഷെട്ടി, ജോജോ വര്ഗീസ്, ഷാജി അക്കിത്തടം, രാജേഷ് വെട്ടംതൊടി, യുവ പ്രതിഭ ഓസ്റ്റിൻ അജിത് എന്നിവർ ആശംസകൾ നേർന്നു. ശാന്ത മേനോന്റെ മക്കൾ സ്നേഹ മേനോൻ രാജേഷ് മേനോൻ എന്നിവർ അവിടെ കൂടിയവർക്കെല്ലാം നന്ദിയും സ്നേഹവും അറിയിച്ചു. തുടർന്ന് ശാന്ത മോനോൻ നന്ദിപ്രഭാഷണം നടത്തി.


Leave a Reply